Month: December 2018

കൈരളി/ നിള/ശ്രീ തീയേറ്ററിൽ ടിക്കറ്റിന്റെ പേരിൽ പകൽകൊള്ളയോ ?

കൈരളി/ നിള/ശ്രീ തീയേറ്ററിൽ ടിക്കറ്റിന്റെ പേരിൽ പകൽകൊള്ളയോ ?

തിരുവനന്തപുരത്തെ സർക്കാർ തീയേറ്റർ ആയ കൈരളി, ശ്രീ, നിള കോംപ്ലക്സിൽ ‘ഞാൻ പ്രകാശൻ’ എന്ന സിനിമയ്ക്കു ടിക്കറ്റ് എടുക്കുവാൻ ചെന്ന പ്രേക്ഷകർക്ക് കയ്പ്പേറിയ അനുഭവമാണ് ഡിസംബർ 26 ന് ഫസ്റ്റ് ഷോക്ക് നേരിടേണ്ടിവന്നത്. ക്രിസ്മസ് അവധിദിനങ്ങളിലെ പ്രേക്ഷക തിരക്ക് മുതലെടുക്കാനാകണം, 6:30 നു ഉള്ള ഷോയ്ക്ക് Rs 118 ആണ് ടിക്കറ്റ് ചാർജ് എന്നിരിക്കെ, 5:45pm ന് ടിക്കറ്റ് എടുക്കാൻ ചെന്നവർക്കു റിസർവേഷൻ ചാർജ് കൂടെ ചേർത്ത് Rs 130 രൂപ കൊടുക്കേണ്ടിവന്നു.

വിചിത്രമായ കാര്യം എന്തെന്നാൽ, 6 മണിക്ക് ശേഷം ക്യു വിൽ നിന്നവർക്ക് Rs 118 നു ടിക്കറ്റ് കൊടുത്തു. അപ്പോൾ, മിനിട്ടുകൾക്ക് മുൻപ് ടിക്കറ്റ് വാങ്ങിയവർ മണ്ടൻമ്മാരോ? നിള തീയേറ്ററിൽ ഒറ്റ ക്ലാസ് ആണ് ഉള്ളത്. റീസർവഷൻ അഞ്ചു മണിവരെ മാത്രമേ ഉള്ളൂ എന്നാണു തീയേറ്ററിന് മുൻപിൽ ബോർഡ് വച്ചിരിക്കുന്നത്. പിന്നെ എന്തിനാണ്, 5 :45 pm നു ടിക്കറ്റ് എടുത്തവർക്കു Rs12 അധികം കൊടുക്കേണ്ടി വന്നത്. ഈ കാര്യം അപ്പോൾ ചാർജ് ഉണ്ടായിരുന്ന Mr ഷാജി, അസിസ്റ്റന്റ് മാനേജർ, നോട് ചോദിച്ചപ്പോൾ വ്യക്തമായ ഉത്തരം തരാതെ മാറിക്കളഞ്ഞു.

മുൻപ് പല ചിത്രങ്ങൾക്കും 5:30 നു ടിക്കറ്റ് എടുത്താൽ പോലും Rs 118 ആണ് ഇവിടെ വാങ്ങാറുള്ളത്. ഇനിമുതൽ അവിടെ സിനിമയ്ക്കു പോകുന്നവർ ഉണ്ടെകിൽ ഈക്കാര്യം ശ്രദ്ധിക്കണമെന്ന ഉദ്ദേശ്യത്തോടെ ആണ് ഈ കുറിപ്പ്. എന്തായാലും ഈ കാര്യം അധികാരികൾക്ക് മുൻപിൽ അറിയയ്ക്കാൻ ഒരുങ്ങുകയാണ് ഈ ‘കൊള്ളയടിക്കു’ വിധേയരായ പ്രേക്ഷകർ.